STORYMIRROR

Arjun K P

Abstract Others Children

4  

Arjun K P

Abstract Others Children

പാരിജാതത്തിൻ സുഗന്ധം

പാരിജാതത്തിൻ സുഗന്ധം

1 min
335


മലരായ് വിടർന്നു നീ കുഞ്ഞേ

മധുവായ് നിറഞ്ഞെന്റെ മനസ്സിൽ...


നിന്നിതളുകൾ അഴകായ് വിരിഞ്ഞ്

സൗരഭ്യം പടരുന്നുവെന്നിൽ...


നിലാത്തൂവെളിച്ചം പോൽ നിറച്ചൂ

നീ ഹൃദയത്തിൽ വാത്സല്യഭാവം...


കണ്ണിനു കണിയാമെന്നുണ്ണി-

ക്കണ്ണനെപ്പോൽ പുഞ്ചിരിച്ചൂ...


എന്നാനന്ദവൃന്ദാവനത്തിൽ

നീ പവിഴം പൊഴിക്കുന്നു ചിരിയാൽ... 


ഹൃത്തിൽ പാരിജാതത്തിൻ സുഗന്ധം

നീ തുള്ളിക്കളിക്കുന്ന നേരം...


സ്വപ്‌നങ്ങൾ നെയ്തൊരു വീട്ടിൽ

നിൻ കൊഞ്ചലും ചിരിയും നിറഞ്ഞൂ...


നിൻ പൂവുടൽ തഴുകാൻ കൊതിച്ച്

വസന്തം വിരുന്നെത്തി വീണ്ടും...


നിൻ മൊഴിയിലെ പൂന്തേൻ നുകരാൻ

മലർവനം തളിരിട്ടു വീണ്ടും...


നിദ്ര തൻ വിരിമാറിൽ ചാഞ്ഞു

പാതിയടഞ്ഞ നിൻ മിഴികൾ...


കതിരിടും കാറ്റിന്റെ കയ്യിൽ

കളമൊഴി താരാട്ടു പാട്ടായ്...


പാൽപ്പുഞ്ചിരിയാലേ തുടുത്തൂ

പിഞ്ചു കവിൾത്തടം രണ്ടും...


എൻ മുറിവുകൾ മായുന്നു ദൂരെ 

നിന്നെ മധുരമായ് മാറോടു ചേർക്കേ...


അറിയുന്നു ഞാൻ സ്വർഗ്ഗമിവിടെ

നിൻ നെറുകയിലധരങ്ങൾ ചേർക്കേ...






Rate this content
Log in

Similar malayalam poem from Abstract