STORYMIRROR

Sruthy Karthikeyan

Tragedy

3  

Sruthy Karthikeyan

Tragedy

രംഗബോധമില്ലാത്ത കോമാളി

രംഗബോധമില്ലാത്ത കോമാളി

1 min
197

ഇന്നിൻ്റെ പുഞ്ചിരി നാ-                   

ളെയുടെ സങ്കടമാവുമ്പോൾ,                    

ദുഃഖത്താൽ തളം കെട്ടി-                    

യവിടെ നിശബ്ദത പരന്നു.                    

ഇനിയും കാണാമെന്നു പറഞ്ഞു-              

നീയിറങ്ങുമ്പോഴും ഞാന-                   

റിഞ്ഞിരുന്നില്ലയതു നിൻ                     

യാത്രാമൊഴിയെന്ന്.                       

പുഞ്ചിരിതൂകിയ നിൻ വദനവും,              

നിഷ്കളങ്കതയാലുള്ള വാക്കുകളും,            

പാഴ്കിനാവായി ബാക്കിനിൽക്കെ               

ഇനിയെന്തുചെയ്യുമെൻ കൂട്ടുകാരാ              

നീയെൻ ചാരത്തില്ലാതെ                    

നിൻ സ്വപ്നങ്ങളെല്ലാം നിഷ്പ്രഭമാവുമ്പോൾ,       

ഒരുപിടി ഓർമകൾ മാത്രം നൽകി,             

രംഗബോധമില്ലാത്ത കോമാളിയെ പോൽ          

മരണംവന്നങ്ങു തട്ടിയെടുത്തുവെൻ            

ആത്മസുഹൃത്തിനെയെന്നെന്നേക്കുമായ്.


Rate this content
Log in

Similar malayalam poem from Tragedy