STORYMIRROR

Binu R

Inspirational

4  

Binu R

Inspirational

കാവൽക്കാരൻ

കാവൽക്കാരൻ

1 min
388

അതിർത്തിയിൽ ഗർജ്ജനങ്ങൾ

മുരളവേ,

പടിപ്പുരക്കങ്ങേയപ്പുറത്ത്

കാഹളമോതുന്നു

വിധ്വംസകപ്രവർത്തകർ

വെട്ടിമുറിക്കാം

രാജ്യവും മനസ്സുകളും

മതവർഗ്ഗമേലങ്കികൾ

അണിഞ്ഞു രഹസ്യമായ്.


കാത്തിരിക്കാം ഊർജ്ജസ്വലരാകും

രാഷ്ട്രത്തിൻ

കാവലാളിൻ മനമുയർത്തും

ധീഷ്ണതകൾ

ദയയും ദയാവായ്പ്പും നിറഞ്ഞ്

സമരത്തിൻ തീച്ചൂളകളുൾക്കൊണ്ട്.


അഭിമാനത്വരയുണർത്തും

നന്മകളിൽ ഉത്തുംഗത്തിൽ 

വീരേതിഹാസങ്ങൾ നേടി -

ക്കൊണ്ടു ജീവൻ തുടിക്കും

കർമ്മങ്ങളിൽ ധീരരായവർ

അതിർത്തിയുടെ

കാവൽക്കാരായവർ

മണ്ണിൻ മാനം കാക്കും

ഭാരതമാതാവിൻ ഉത്തമപുത്രർ.


കാശ്മീരിൻ ഉത്തുംഗശൃംഗത്തിലും

കിഴക്കിൻ ശീതം നിറയും

മലമേടുകളിലും പടിഞ്ഞാറിൻ

സാഗരതീരങ്ങളിലും

തെക്കിൻ ഏഴുമലകൾക്കിടയിലും,


നിതാന്ത്രജാഗ്രതയിൽ ഉറക്കം

സ്വപ്നത്തിൽപ്പോലും നഷ്ടപ്പെട്ടവർ

കാലക്കേടിൻ കൽപ്പനകൾ

ഉൾക്കൊണ്ടുകൊണ്ട്

സമരസപ്പെട്ടു ജീവിക്കുന്നവർ

ഉറച്ചമനസ്സിൻ തല്പ്പരരായവർ

അതിർത്തിയുടെ കാവൽക്കാർ

എന്നേയും നിന്നേയും കത്തുസൂക്ഷിപ്പവർ!



Rate this content
Log in

Similar malayalam poem from Inspirational