STORYMIRROR

j and j creation jijith

Drama Inspirational

4  

j and j creation jijith

Drama Inspirational

പുതിയ തുടക്കങ്ങൾ

പുതിയ തുടക്കങ്ങൾ

1 min
291

ഭൂതകാലത്തിന്റെ  നിരവധി ചോദ്യങ്ങൾ പിൻതുടരുന്നു

വീണ്ടും ഈ നൂല്  സഞ്ചാരത്തിൽ 


പരാജയപ്പെട്ടെ  സൗഹൃദങ്ങൾ പരിഹസിക്കുന്നു 

വീണ്ടും കോമാളിയായി ധരിക്കുവാൻ


രുചിയുടെ  തനിനിറം  മറന്നുപോയി 

ഒരു  ഭോജകനാണ്  ഞാൻ


നിന്ദ്രയിൽ  ചുരുങ്ങിയ ആ നാളുകൾ

പ്രതിരോധിച്ച  ഒരു  ജീവനായിരുന്നു ....

കരങ്ങളിൽ  മുറിവേറ്റ്  പ്രാണന്റെ  

ദുഃഖമാരി അനുഭവിച്ചു  

ഒരു പഴകിയ  തടവറയിൽ

ഉപദേശത്തിന്റെ  ശരങ്ങളിൽ  പിൻമാറിയ  രാത്രികൾ 

ഇരുട്ടിന്റെ  അടിമയായി  ജീവിച്ചു ......

പ്രതിക്ഷയുടെ പവിഴങ്ങൾ സ്വീകരിക്കാൻ  

സമ്പാദ്യത്തിന്റെ  വാചകങ്ങൾ  കൈമാറി .....

അക്ഷരങ്ങളുടെ  ചങ്ങാതിയാണ് 

എന്റെ  പ്രതീക്ഷ ....

ധാരാളിയായി  അണിയുവാൻ  ആ  കാപട്യവസ്ത്രമില്ല ......

ചിറകുകൾ  ദ്രവിക്കാതെ  ഞാൻ 

പ്രവേശിക്കുന്നു 


തുല്യതയുടെ  ഉലകത്തിൽ  ഒരു  ചെറിയവനായി .....

വായിച്ചു  അറിയുവാൻ  അറിവിന്റെ ഭവനത്തിൽ

പുതിയ തുടക്കങ്ങൾ 



Rate this content
Log in

Similar malayalam poem from Drama