Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!
Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!

S NANDANA

Drama

3  

S NANDANA

Drama

മംഗല്യസൂത്രം

മംഗല്യസൂത്രം

1 min
148


ഇന്നെൻ കണ്ഠത്തിൽ തെളി-

ഞ്ഞൊരു മംഗല്യസൂത്രം.

ഇന്നെൻ സീമന്തരേഖയിൽ

പതിഞ്ഞൊരു മായാസിന്ദൂരം.


ജീവിത സ്വപ്നത്തിൻ തുട-

ക്കമോ ഒടുക്കമോയെന്ന്

അവ്യക്തമെങ്കിലും അത്

താൻ സ്ത്രീത്വത്തിൻ ഭൂഷണം.


ജീവിതാന്ത്യം വരെയതൻ

കണ്ഠത്തിനലങ്കാരം ആ

വിശ്വാസമെൻ ജീവിതാ-

ഭിവൃതിക്കാധാരം.


സീമന്തരേഖയിൽ പതിയുമാ-

സിന്ദൂരം ചിലർക്ക് സ്വപ്ന-

ത്തിൻ തുടക്കവും മറ്റ്

ചിലർക്കതിനൊടുക്കവും.


എങ്കിലുമേവരും നേരുമൊരാ-

ശിർവാദം ദീർഘ സുമംഗലി

ഭവഃ മുഴങ്ങുമാവചനത്തിൻ

കരഘോഷം താളമേളങ്ങൾ

പ്രതിധ്വനിക്കും മുകളിലായി.


Rate this content
Log in

Similar malayalam poem from Drama