STORYMIRROR

Jitha Sharun

Drama

3  

Jitha Sharun

Drama

വാർദ്ധക്യം

വാർദ്ധക്യം

1 min
252

വർദ്ധക്യത്തിന്റെ തേർ

ഉരുള്ളുന്നത് എങ്ങോട്ട്?

പടിവാതിലിലെ മൗനത്തിലേക്കോ

വിശ്രമവേളയാണീ വർദ്ധക്യമെന്നു

ചിലർ!!!


എന്നാലിന്നോ പിച്ചവെപ്പിക്കേണ്ടത്

ഇളയ പേരക്കിടാവിനെ

സ്വസ്ഥം ഈ അസ്വസ്ഥത

ആരുമില്ലിവിടെ ആരും തന്നെ

വാർദ്ധക്യത്തിന്റെ മട്ടുപ്പാവിൽ

നീ എങ്കിലും...


നീ നേരത്തെ വിടപറഞ്ഞുവല്ലോ

ഇന്നെനിക്കു ഉറക്കചടവുകൾ ഇല്ല

ഇന്നിന്റെ ഞാനൊരു

വിറങ്ങലിച്ച തണുപ്പിന്റെ പുൽനാമ്പ്

എന്റെ സ്വപ്നങ്ങളിൽ

രാഗങ്ങളിൽ ശീൽക്കാര ധ്വനികൾ

ഇന്നെവിടെ?


എല്ലാം പിന്മുറക്കാർക്ക്

അടിയറവ്...!!!!!!

അടിയറവിൻറെ മടുപ്പ്,

അടിയറവിന്റെ മൗനം...

അടിയറിവിന്റെ നീണ്ട

ഇടനാഴികളിൽ 

ഞാൻ 

തേടുന്നതെൻ

നിതാന്ത വിശ്രമവേളയെ...!!!!


Rate this content
Log in

Similar malayalam poem from Drama