അമ്മ
അമ്മ


അമ്മതൻ താരാട്ടിന്നീണം എൻ കനവുകളിലെന്നും തത്തിക്കളിച്ചീടുന്നു,
രാരീ... രാരീരം... രാരോ...
പ്രിയതരമാം ആ ഗാനം കേട്ടു ഞാൻ അമ്മതൻ കൈക്കുമ്പിളിൽ കിടന്നു
ചാരേ ചായുറങ്ങിയിരുന്നൂ...
എന്നകതാരിൽ കനവുകൾക്കിടയിൽ
എല്ലാ പുന്നാരങ്ങളും അമ്മതൻ താരാട്ടിന്നീണം കേട്ട്, ചായൊചായൊന്നുറങ്ങിയിരിപ്പൂ...
എല്ലാ ഈണങ്ങളും താരാട്ടായി മാറുന്നു
എല്ലാ കുഞ്ഞോമനകൾക്കിടയിലും
അതു കേൾക്കാത്തവരുണ്ടാകുമോ
ഈ ഭുവനങ്ങൾക്കിടയിൽ...
രാരീ... രാരീരം... രാരോ... !