STORYMIRROR

Annu George

Abstract Others

3  

Annu George

Abstract Others

ചിരി

ചിരി

1 min
297


ചിരിക്കുന്ന മുഖങ്ങളിലത്രയും

സന്തോഷം മാത്രമായിരിക്കുമോ?

ചിരികളുടെ പൊരുൾ തേടി

ഒരു യാത്ര പോകണം.

ഒരോ ചിരിയിലും

മറഞ്ഞിരിക്കുന്ന അർത്ഥങ്ങൾ

തേടി...


ഒന്ന് ഓർത്ത് നോക്കു,

നാളിതുവരെയുള്ള ചിരികളിലത്രയും

എന്തെല്ലാം നാം

ഒളിച്ചു കടത്തിയിരിക്കുന്നു?

പ്രണയം തുളമ്പുന്ന ചിരികൾ

വിരഹം മണക്കുന്ന ചിരികൾ

നാണം കുണുങ്ങുന്ന ചിരികൾ

യാത്ര പറയുന്ന ചിരികൾ

വെറുതെ ചിരിക്കുന്ന,

ചന്തം പരത്തുന്ന ചിരികൾ.


ഒരേ മനുഷ്യന്റെ

പല തരം ചിരികൾ.

ഒരേ മനുഷ്യന്റെ

പല കഥ പറയുന്ന ചിരികൾ.

 ചിരികൾ...


Rate this content
Log in

Similar malayalam poem from Abstract