STORYMIRROR

Aswani Nair

Children

4  

Aswani Nair

Children

ഓൺലൈൻ

ഓൺലൈൻ

1 min
1.5K

ഓൺലൈൻ ക്ലാസ്സുകൾ, ഓൺലൈൻ പരീക്ഷകൾ

ഇതെന്താ ഓൺലൈൻ കാലമോ?

എന്നെ പ്രസവിച്ചത് ഓൺലൈനിലാണോ ?


എന്റെ വിദ്യാലയമെവിടെ,

എന്റെ കൂട്ടുകാരെവിടെ.

അച്ഛനോട് ചോദിച്ചാൽ അച്ഛന് ജോലി.


അമ്മയോട് ചോദിച്ചാൽ ഞാൻ അഹങ്കാരി.

എത്രനാൾ എത്രനാൾ കാത്തിരിക്കും ഞാൻ,

ഈ നശിച്ച കൊറോണ ഒന്നു തീരുവാൻ.


പഠനമുറി ചുവരുകൾ കണ്ടു മടുത്തു.

ഓൺലൈൻ ഭാഷകൾ കേട്ടുമടുത്തു.

വർക്ക് ഷീറ്റ് കാരണം ജീവിതം മടുത്തു.


കൊതിയായി വിദ്യാലയമൊന്നു തുറക്കാൻ

കൂട്ടുകാരും അധ്യാപകരും കളികളും ചിരികളും,

എല്ലാം ചിറകറ്റ ഓർമ്മകൾ മാത്രം…


Rate this content
Log in

Similar malayalam poem from Children