STORYMIRROR

Jyothi Kamalam

Classics Fantasy Children

4  

Jyothi Kamalam

Classics Fantasy Children

"ഗപ്പിക്കുഞ്ഞുങ്ങൾ"

"ഗപ്പിക്കുഞ്ഞുങ്ങൾ"

1 min
402

വക്കു തെറ്റിയ സ്ലേറ്റും ചോറ്റുപാത്രവും; 

ഒളിപ്പിച്ച കവണയും ചൊനച്ചിമാങ്ങാകുത്തും;

ചൂരൽപ്പഴവും കാട്ടുതെറ്റിയും മഷിത്തണ്ടും; 

കൊട്ടിപ്പായും കൂട്ടരുമായ് ആറ്റുവക്കിൻ ചോട്ടിൽ

കൊത്തങ്കല്ലാടിയ ബാല്യം ....

 

നെടുനീളെ കണ്ടവും; വയൽനത്തും

കൂമൻ ഉറങ്ങും പാലച്ചോടും

കുത്തിമറിയാൻ പുഴ… മുന്നിലായ്‌ വട്ടക്കായൽ

ആടിത്തിമിർത്തൊരു ബാല്യം…


വേനൽക്കാലഹരം ഒറ്റാലിൻ വട്ടത്തും

ചുട്ടിത്തോർത്തിൻ തലപ്പാലും

പരൽമീൻ കുടുക്കും പ്രായം 


 ചോറ്റുപാത്രം നിറയെ ഗപ്പികടഞ്ഞവൻ

കണ്ണാടി കൂട്ടിൽ നന്നേ നിറച്ചവൻ

നാളുകൾ പലകുറി ഗപ്പികൾ ചത്ത് പൊങ്ങീ

ശാസനം 'അമ്മതൻ പാവം ഒറ്റയവൾ ഗപ്പിയത്രേ… 


കാലത്തണഞ്ഞു പതിവിൽ തീറ്റ തൂവി

കാഴ്ച കണ്ടവൻ വാർത്തൂ കണ്ണീർ

വിങ്ങി മൊഴികൾ …ഈറനായ് ആനന്ദാശ്രു

ഒരുപറ്റം ഗപ്പി കുഞ്ഞുങ്ങൾ …പെറ്റമ്മ ഗപ്പിയമ്മ

തത്തിക്കളിപ്പൂ ... ഒരുപറ്റം ഗപ്പി കുഞ്ഞുങ്ങൾ …


ചിരിതൂകി അമ്മയും പിന്നെ ഗപ്പിയമ്മയും

ആനന്ദിപ്പൂ കുഞ്ഞു മനങ്ങൾ… ഗപ്പിയും അവനും…


Rate this content
Log in

Similar malayalam poem from Classics