STORYMIRROR

JKV NBR

Classics Others

4  

JKV NBR

Classics Others

ഇരുട്ടിലെ ജവാൻ

ഇരുട്ടിലെ ജവാൻ

1 min
4


ഇരുട്ടു വാഴും നാളുകളിൽ

ഞാൻ ജ്വലിച്ചു നിൽക്കും രാത്രികളിൽ

പകൽ കിനാവുകൾ കണ്ടുറങ്ങി

പാതിരാവിൽ ഉണർന്നിരുന്നു

തുറിച്ചുനോക്കും കണ്ണുകളാൽ 

ഇരുട്ടിലൊന്ന് അലഞ്ഞേ പോയ്‌.. 

കാതിനു ചുറ്റും ഭീകരത

കേൾക്കാം ഉള്ളിൽ മിടിപ്പുകൾ 

ഉറക്കമില്ല ഊർജ്ജവുമില്ല

തുണയായൊരു മെഴുതിരി വെട്ടം..


ആ വെട്ടത്തെ മറക്കുവാനായ്

സംഘടിക്കും പ്രാണികൾ

എന്നാൽ ഇരുട്ട് വന്ന്

നിറയും മുന്നേ

അവ കൊഴിഞ്ഞു വീണിടും

പ്രാണികൾ..


സ്വയമുരുകി കത്തി ജ്വലിക്കും

മെഴുതിരിയുടെ താപം അസഹ്യം

അത് കരിച്ചു കളയും ചിറകുകൾ

ഉയിർത്തെഴുന്നേൽക്കാനാകാതെയവ

പൊള്ളി പിടയും പ്രാണികൾ..

അവതാളത്തിലായൊരു പ്രാണികൾ..


സ്വയമുരുകി തീരും വരെ

കാവലായ് നിൽക്കും വെട്ടം

ഉരുകുന്നതിനേക്കാൾ ഉശിരിൽ

ഉജ്ജ്വലിച്ചു നിൽക്കും വെട്ടം...






Rate this content
Log in

Similar malayalam poem from Classics