ഒരു വട്ടം കൂടി
ഒരു വട്ടം കൂടി
അകലത്തിലവരനോന്യം
ചികഞ്ഞു കൊണ്ടിരുന്നു..
ആ വിരൽതുമ്പിനാൽ
സ്പർശമേകിടുവാൻ
ആവോളം കാത്തിരുന്നു
ഒടുവിൽ ആ
ആൽമരചോട്ടിലിരുവരും
തോളോട് ചേർന്നിരുന്നു..
വിദൂരതയിൽ കണ്ണും നട്ടിരുന്ന
അവന്റെ മൃദുകവിളിൽ
മുത്തി കൊണ്ടവളവന്റെ
ചെവിയിലോതി തൻ
പ്രണയ മാധുര്യത്തെ..
കോരി തരിച്ചവൻ ഒന്നും
മൊഴിയാതിരുന്നെങ്കിലും
അവന്റെ ചെറുപുഞ്ചിരി
അവളോട് വീണ്ടും കെഞ്ചിയൊരു
മുത്തം കൂടി തരുമോ..

