STORYMIRROR

Sreedevi P

Children

3  

Sreedevi P

Children

നിഷ്കളങ്ക ചൈതന്യം

നിഷ്കളങ്ക ചൈതന്യം

1 min
266

ഒന്നുമറിയാത്ത നിഷ്കളങ്ക ചൈതന്യമേ! 

വാരിയെടുക്കട്ടെ നിന്നെ ഞാൻ.           

കടലാസു പോലാം നിൻ മനസ്സിൽ, 

വാരി വിതറുന്നു ജീവിത ചിന്തകൾ. 


ജീവിത പാതകളനവധി കിടക്കുമ്പോൾ, 

അതിലൊരു പാത നീയുമെടുത്തിടുന്നു.

ജീവിതം നീ നുകരും സമയത്തിങ്കൽ, 

നിന്നിൽ നിന്നു മുത്ഭവികുന്നു ജീവികൾ.


കാലങ്ങളേറെ കഴിഞ്ഞിടുമ്പൊൾ നിനക്കു

വളരെ വയസ്സായ് തീർന്നിടുമ്പോൾ, ലോകത്തിനു

നീയൊരു ഭാരമായ് തീർന്നിടുന്നു. നീയറിയാതെ

മരണത്തിൻ മടിയിൽ നീ തലചായ്ചിടുന്നു. 


ഒന്നുമറിയാത്ത നിഷ്കളങ്ക ചൈതന്യമേ!

വാരിയെടുക്കട്ടെ നിന്നെ ഞാൻ,

വാരിയെടുക്കട്ടെ നിന്നെ ഞാൻ.



Rate this content
Log in

Similar malayalam poem from Children