STORYMIRROR

Mansoor ManZu

Drama Romance Children

4  

Mansoor ManZu

Drama Romance Children

അടരാൻ വയ്യ

അടരാൻ വയ്യ

1 min
267


ഓർമ്മകൾ പൂക്കുന്നൊരാൽമരച്ചോട്ടിൽ 

ഒന്നിച്ചിരുന്നു നാം കണ്ടൊരു സ്വപ്നത്തിൽ 

ഒരു കുഞ്ഞു പൂവായ് വന്നൊരു കണ്മണീ ...

മരണത്തെ ഇന്നോളം ഭയമില്ലെനിക്ക്,


എന്നാലുമിന്നൊരു ഭയമുണ്ട് കുഞ്ഞേ 

അമ്മയീ ഭൂമിയിൽ നിന്നെങ്ങോ മാഞ്ഞാൽ 

ഒറ്റക്കായിടുമെൻ കുഞ്ഞു പൈതൽ,,

അമ്മതൻ താരാട്ടു പാട്ടിന്റെ ഈണവും 

മാതള തേനേ മാറിലെ ചൂടും,,,


മറ്റാർക്കു നൽകാൻ കഴിയുകില്ല,,,

എൻ കുഞ്ഞിന്നൊറ്റക്കായിടു-

മെന്ന ഭയത്താലിന്നും 

നീറി കഴിയുന്നൊരമ്മ ഞാൻ !!!


 




Rate this content
Log in

Similar malayalam poem from Drama