സുപ്രഭാതം
സുപ്രഭാതം
കുറുമുഴീ പൂക്കൊന്നൊരീ അഴകിൻ പ്രഭാതത്തിൽ
ചിരിതൂകി വിരുന്നെത്തി മഞ്ഞുകാലം...
തൂമണം ചൊരിയുന്ന മഴിനിലാ കൊമ്പത്ത്...
കുയിലമ്മ പാടുന്ന മധുര ഗാനം..
പാട്ടു കേട്ടൊഴുകുന്നൊരാ അരുവിതൻ തീരത്ത്...
കുഞ്ഞാറ്റ കിളികൾ തൻ സ്വരമുത്സവം...
കളകൂഞ്ചനം കേട്ട് തളിരാർന്ന മാനത്ത്...
കളകാഞ്ചിയണിയുന്ന വെള്ളിമേഘം...
വിണ്ണിലാകെ പൂത്തുലഞ്ഞു നന്മകാലം...
