STORYMIRROR

Kala Sudha sandhya

Drama Inspirational Children

4  

Kala Sudha sandhya

Drama Inspirational Children

കനൽ

കനൽ

1 min
402

ഉരുകുന്ന മനസിന്റെ തീരത്തു ഞാനേറ്റു

കിനിയുന്ന സ്നേഹത്തിൻ നന്മ എൻ അമ്മ,Co

കനലേറ്റ ജീവിത വീഥികളിൽ,

ഒരു കനിവിൻ തണലായ് എന്നുമവൾ


ആകാശ സീമയിൽ എൻ സ്വപ്നങ്ങളുമായി

ഞാൻ പറന്നകന്നപ്പോൾ,

തേങ്ങലായി, നോവായി എന്നെയും കാത്ത്

തീയേറ്റ നെഞ്ചുമായ് വാടിപിടഞ്ഞവൾ...


നാളുകൾ ഏറെകഴിഞ്ഞു ഞാനുമറിഞ്ഞു,

ആ ഇടനെഞ്ചു നിറയെ സ്നേഹമായിരുന്നു.

പൊക്കിൾകൊടിയേക്കാൾ ഗാഡമേറിയ,

ഹൃദയ ബന്ധമായിരുന്നു ആ നന്മ തൻ ഉറവിടത്തിൽ...


ഇന്നു ഞാനീ ഭൂമിയിലായിരിക്കുമ്പോൾ

ഒന്നു മാത്രമേ എന്റെ നെഞ്ചിലുള്ളൂ,

എന്നമ്മ ആശ്രയം തേടുന്നൊരു നാളിൽ

സ്നേഹവും സമാധാനവും നിറയട്ടെ എന്നുമെന്നും...


അവളുടെ ത്യാഗങ്ങൾ അറിയുവാൻ

നീയും ഒരുനാൾ അമ്മയായീടേണം

ആ സ്നേഹം ഒരു ആഴിയോടും

മണൽത്തരികളോടും സാമ്യപ്പെടുത്താനാകില്ല....


Rate this content
Log in

Similar malayalam poem from Drama