STORYMIRROR

Kala Sudha sandhya

Classics

3  

Kala Sudha sandhya

Classics

ആശ്രയം

ആശ്രയം

1 min
162

പുലരാൻ മിഴി തുറക്കും നേരം

കണ്ടു ഞാൻ എൻ ആത്മാവിനെ

സ്നേഹത്തിൻ ഉറവയെ

എനിക്കായ് കരുതുന്ന സ്നേഹനിധിയെ

തന്റെ നെഞ്ചിലെ സ്നേഹം എനിക്കായ് ഏകി

എന്നെ വാരിപ്പുണർന്നവൾ

താനുണ്ണാതെ എന്നെ ഊട്ടിയവൾ

മിഴിയടക്കാതെ എനിക്കായ് കാവലിരുന്നവൾ

സ്നേഹമാണ് ത്യാഗമാണ് അമ്മ


ഇനിയുമുണ്ട് എൻ ഇടനെഞ്ചിൽ

അച്ഛനെന്ന വികാരം

അശ്രു പൊഴിയാതെ കരുതുന്നവൻ

വേദനകൾ ഉള്ളിലൊതുക്കുന്നവൻ

തന്റെ മക്കൾക്കായ് സ്വരുകൂട്ടുന്നവൻ

അതെ അച്ഛനും അമ്മയും

അത്ഭുതങ്ങൾ തന്നെയാണ്

കണ്ടറിയുവാൻ കഴിയുകയില്ല

അനുഭവിക്കുക തന്നെ വേണം…


Rate this content
Log in

Similar malayalam poem from Classics