STORYMIRROR

Sreedevi P

Drama Inspirational Children

3  

Sreedevi P

Drama Inspirational Children

കടൽ

കടൽ

1 min
147


പതിനൊന്നു പന്ത്രണ്ടു വയസ്സായ പെൺ കുഞ്ഞുങ്ങളുടെ,

കൈകൾ പിടിച്ചുകൊണ്ടതാ ഒരച്ഛൻ കടൽ കാണാനായെത്തുന്നു.

കടലാദ്യം കാണുന്നതായി തോന്നുന്നു, കുട്ടികളുടെ മുഖഭാവത്തില്‍.


കര കാണാ കടലിനെ അങ്ങകലേയ്കവർ വിസ്മയത്തോടെ നോക്കുന്നു.

കടലിലെ നീല ജലത്തെ കണ്ടവരത്ഭുതപ്പെടുന്നു.

ആളുകളെ വഹിക്കുന്ന കുതിരയും, അങ്ങിങ്ങായിരിക്കുന്ന വ്യാപാരികളും,

കണ്ടവർ ഉത്സാഹഭരിതരായിടുന്നു.


ഭേൽപുരി, കടല തിന്ന് കടൽ കാറ്റേറ്റു രസിച്ച്,

കടൽ തീരത്തിലൂടവർ മതിമറന്നു നടന്നു.

പല ഭാഷകൾ ചൊല്ലുന്ന ആളുകളേയും, വിവധ വേഷങ്ങളും,

മറ്റും കണ്ടവർ ജിജ്ഞാസുക്കളായി.


കടലിരുളിൽ മറഞ്ഞപ്പോൾ, കടൽ നോക്കി, 

തിരിഞ്ഞ് തിരിഞ്ഞ് നോക്കി അവർ നീങ്ങിത്തുടങ്ങി.

ഇനിയും വരാമെന്നച്ഛൻ ചൊല്ലിയപ്പോൾ, ഉത്ക്കട,

സന്തോഷത്തോടെ പതുക്ക, പതുക്കെ നടന്നവർ വീട്ടിലേക്ക്.



Rate this content
Log in

Similar malayalam poem from Drama