വാവ സുരേഷ്
വാവ സുരേഷ്
പാമ്പിനെ പിടിയ്കുന്നൊരു വാവാ സുരേഷെ,
നിങ്ങൾ തൻ മനത്തെ പ്രണമച്ചിടുന്നു ഞാൻ.
കഴിയുന്നതെങ്ങനെ നിങ്ങൾക്കീ-
വിജയ ധൈര്യമാകുവാൻ!
മനുഷ്യനെ, പാമ്പിനെ പക്ഷമില്ലാതെ സ്നേഹിക്കും.
ഇടപെടും എല്ലാവരോടും രസികമായ്.
മരണ വായിലേയ്ക്കാണു പോകുന്നതെന്നറിഞ്ഞിട്ടും,
മരണത്തെ മാറ്റിനിർത്തി-
കർത്തവ്യത്തിൽ മുഴുകുന്നു നിങ്ങൾ.
രക്ഷിക്കലാണു നിങ്ങൾ തൻ ലക്ഷ്യം.
അതിനായ് മുന്നിട്ടിറങ്ങുന്നു നിങ്ങൾ.
നിങ്ങളെപ്പോലുള്ളേവരും,
അത്ഭുതാഭിമാനത്തോടെ,
ജീവിച്ചിടട്ടെ പലനാളീഭൂമിയിൽ.
