STORYMIRROR

Sreedevi P

Drama Classics Children

3  

Sreedevi P

Drama Classics Children

രാഖി

രാഖി

1 min
171

രാഖി കെട്ടി ഞാനെൻ ചേട്ടന്മാരുടെ കൈകളിൽ.

പിന്നെ ഞാനവരോടൊരു ചോദ്യമുതിർത്തു.

എന്താണീ രാഖി കെട്ടുന്നതിനർത്ഥം?


ഒരു പെൺ തരി ഏതൊരാൺ തരിയുടെ,

കയ്യിൽ രാഖി കെട്ടുന്നുവോ,

ആ ആൺ തരിയെ സഹോദരനായി സ്വീകരിയ്കുന്നു, 

എന്നിതിനർത്ഥമെന്നവർ പറഞ്ഞു.

ഏതാപത്ഘട്ടത്തിലും, സഹോദരന്മാർ,

സഹോദരിമാരെ പരിരക്ഷിച്ചിടുന്നു.


അതിനൊരു കഥയുമവർ പറഞ്ഞു,

റാണിയെ യുദ്ധത്തിൽ സഹായിച്ചയൽ രാജാക്കന്മാർ.

അതിൻറെ നന്ദി സൂചകമായി, സന്തോഷത്തോടെ 

റാണി രാഖി കെട്ടി അയൽ രാജാക്കന്മാരുടെ കൈകളിൽ.


അല തല്ലും സന്തോഷത്തോടെ, 

നോക്കി നിന്നു ഞാൻ ചേട്ടായിമാരെ.

അവരെന്നെ സമ്മാന പെരു മഴയിൽ കുളിപ്പിച്ചു.



Rate this content
Log in

Similar malayalam poem from Drama