STORYMIRROR

Sruthy Karthikeyan

Children Stories Drama

3  

Sruthy Karthikeyan

Children Stories Drama

കുഞ്ഞുമാലാഖ

കുഞ്ഞുമാലാഖ

1 min
193

ഉദരത്തിൽ നിന്നു ഒരു                  

പൂ വിടരുംപോലെ                       

സൂര്യതേജസാൽ നീയെങ്ങും            

ശോഭ പരത്തി.                         


ജന്മംകൊണ്ടിന്നിതുവരെ ഞാൻ           

കേട്ടതില്ലനിൻ മധുരമൊഴി               

താരാട്ടുപാടിയുറക്കിയില്ല                

കഥകൾപറഞ്ഞേതും തന്നതില്ല               


ആകാശത്തേക്കാൾ മഹത്തരമാണ്ണെറിഞ്ഞപ്പോഴും             

നിൻ പേരുചൊല്ലി ഞാനേറെകരഞ്ഞപ്പോഴും       

എവിടെയും ഞാൻ കണ്ടതില്ല.            


വിഷമങ്ങളേതുമെ അറിയിക്കാതെ          

തഴുകിയുണർത്തിയ കൈകളെ              

കണ്ണുനീർ നിറഞ്ഞമനസ്സിൻ               

വിഷമo ഞാനും അറിഞ്ഞതില്ല.           


ഒത്തിരി പൂജിച്ച വിഗ്രഹത്തെപോൽ       

മനസ്സിൽ കൊണ്ടു നടക്കവെ              

ഒടുവിലാ ദിനം വന്നെത്തി               

ഞാനെൻ ദൈവത്തെ കണ്ടു             


''എൻ പൊന്നച്ഛൻ''                       

സന്തോഷാശ്രു എൻ മിഴികളെ തഴുകി.     

ഓടിവന്ന് എന്നെ കോരിയെടുത്ത്          

ഉമ്മകൾ കൊണ്ടെൻ മനം നിറച്ച്          


സമ്മാനപൊതികൾ കൊണ്ടു മൂടുന്നതും     

അന്നമൂട്ടാൻ തിരക്കു പിടിക്കുന്നതും      

എല്ലാംവെറും സ്പനങ്ങൾ മാത്രം      

കണ്ണടച്ചു തുറക്കും വേഗതയിൽ          

മായാൻ വെറുമൊരു പാഴ്കിനാവ് .        


''കുട്ടനെ എടുക്കൂ'' എന്നച്‌ഛച്ഛൻ്റെ

വാക്കുകൾ എൻ ചെവിയിൽ അലയടിച്ചു.   

''അച്ഛാ ഞാനല്ലേ അച്ഛൻ്റെ പൊന്നുമോൾ''  

പറയാനാവത്തവണ്ണം കണ്ണുകൾ നിറഞ്ഞൊഴുകി.    

                   

നീയും അവനും ഒരുപോലെയെന്ന            

ച്ഛൻ്റെ വാക്കുകൾ കേട്ട് ഇടിതിവെട്ടി       

പിളരും വേഗതയിൽ ഛിന്നഭിന്നമായി       

ആ മായാചിത്രം കുഞ്ഞുമനസിൽ          

നിറദീപമായി തിളങ്ങി അമ്മ തൻ സ്നേഹം...


Rate this content
Log in