STORYMIRROR

Sangeetha S

Classics Others Children

3  

Sangeetha S

Classics Others Children

മറവിയിൽ ഈ ബാല്യവും

മറവിയിൽ ഈ ബാല്യവും

1 min
199


മറന്നൊരാ ചിന്തകളെന്നിൽ ഇടം

പിടിക്കുവാൻ വെമ്പുന്നുവോ? 

നീലാകാശമാ കാണുന്ന മേഘ-

ങ്ങളിന്നലെ നീങ്ങിയ പാതതൻ

കാൽപ്പാടുകളെന്നിൽ വേരിറക്കുന്നുവോ? 

കുഞ്ഞിപ്പുടവയിട്ടു നിൻ കൈയ്യിന്മേൽ

തൂങ്ങിനടക്കവെ കളിയായ് നീ

വിളിച്ചതോർക്കുന്നുവോ; മഞ്ഞക്കിളിയത്രേ! 

കുഞ്ഞരിപ്പല്ലുകൾ നിന്നിലിറക്കി ഞാൻ

പുഞ്ചിരി തൂകി... 

കടലിനെയാലിംഗനം ചെയ്താ-

സൂര്യൻ മറയുന്നനേരത്തെൻ

കണ്ണിൽ തിളങ്ങിയ മുത്തൊന്നെടുത്ത്

നാസികയിലേറ്റവേ, കണ്ടു ഭയന്നു നീ

ഓടിയടുക്കുമ്പോൾ, ശൂന്യമാ കൈകളുയർത്തി ഞാനോ പുഞ്ചിരിച്ചു

ആരുമില്ലാതിരുന്നന്നു രാത്രിയിൽ

ഉള്ളം പിടിഞ്ഞു നീ അലറിക്കരഞ്ഞു-

കൊണ്ടയൽപ്പക്കത്തേക്കോടി, കിതച്ചു

തിരികെയെത്തി നീ വീണ്ടുമോടിയാ-

ദൂരമത്രയും കടന്നാക്കവലയിലേക്കായ്, 

തിരികെയാ മുത്തൊന്നെടുക്കുമ്പോൾ 

നിൻ പുഞ്ചിരിയിലെൻ മിഴികൾ നനഞ്ഞു, 

പോയ വഴിയത്രയും മുഴങ്ങിക്കേട്ട നിൻ 

മുറവിളിയില്ലെന്നിൽ പതിഞ്ഞു നിൻ

വാക്കുകൾ;എന്റെ കുഞ്ഞെന്നതത്രേ! 

കരഞ്ഞുകലങ്ങിയ നിൻ കണ്ണിലാഴത്തിൽ

പതിഞ്ഞതീ സ്നേഹസത്യം... 

നോവുന്നയിരുളിൽ തെളിഞ്ഞ വെളിച്ചമായ്

നീ അന്നേറെ പ്രകാശിച്ചു... 

ശിശിരം പൊഴിക്കുന്നൊരിലയെന്നപോലാ-

മണ്ണിലലിഞ്ഞൊരാ ഓർമ്മകൾ 

മറക്കാത്തൊരാമറവിയായെന്നിൽ

ഇതൾവിരിക്കുന്നു..... 


Rate this content
Log in

Similar malayalam poem from Classics