ചങ്ങാതി
ചങ്ങാതി
പരിഹാസങ്ങൾ സ്വീകരിച്ച് ബാല്യകാലത്തിൽ
ആശ്വാസത്തിന്റെ തണലായി നീ …..
ഭയത്തിന്റെ കാലഘട്ടങ്ങളിൽ
കവചമായി എന്റെ സങ്കടങ്ങൾ പ്രതിരോധിച്ചു …..
പരസ്പരം കൈമാറിയ അറിവുകളിൽ
നാം വിശ്വാസത്തിന്റെ അടിത്തറ സൃഷ്ടിച്ചു ….
അന്ധകാരത്തെ പ്രണയിച്ച ഈ മർത്യനെ
ലക്ഷ്യത്തിന്റെ വഴികൾ സഞ്ചരിക്കാൻ പ്രകാശമായി …
അദ്ധ്വാനത്തിന്റെ പാഠങ്ങൾ കൈമാറി നീ ….
എന്റെ വിജയത്തിൽ സഹായവരമായി പ്രയോഗിച്ചു ….
എല്ലാം നിന്റെ ജ്ഞാനമാണ് ….
സ്വാർത്ഥരായി അനേകം ജനതകൾ
ഞാൻ കാപട്യമില്ലാത്ത സ്നേഹം
ഭോജിച്ചത് ചങ്ങാതി നിന്നിൽ നിന്ന് മാത്രം
