STORYMIRROR

Udayachandran C P

Abstract

3  

Udayachandran C P

Abstract

കഥയില്ലാത്ത നാം...!

കഥയില്ലാത്ത നാം...!

1 min
248

കഥ പറയുന്ന, 

പറയുവാനിഷ്ടപ്പെടുന്ന മൃഗങ്ങളാണ് നാം. 

കഥ കേൾക്കുന്ന, 

കേൾക്കുവാനിഷ്ടപ്പെടുന്ന ജീവികളാണ് നാം. 

 

മറുപിള്ള വിഴുങ്ങുന്ന നാല്‍ക്കാലികളെപ്പോലെ,

നാം മെനഞ്ഞെടുക്കുന്ന കഥകളെ, 

കണ്ണടച്ച് പിന്നീട് നാം വിഴുങ്ങാനും തുടങ്ങുന്നു!


മഴവിൽച്ചായത്തിൽ മുക്കിയെടുത്ത സ്വപ്നനൂലിനാൽ  

നെയ്യും വലകൾ വിരിച്ചിരകളെ കാത്ത്  

മൂക്കിലൊളിഞ്ഞിരിക്കുന്ന ചിലന്തികളാണ് നാം.


വീഴുന്ന ഇരകളെ കണ്ട്, 

ഉമിനീരിറക്കി, ഹര്‍ഷോന്മത്തരായി 

വലമദ്ധ്യത്തിലേക്കോടിക്കയറുമ്പോഴാണ്...

അപ്പോൾ മാത്രമാണ്  നാമറിയുന്നത്, 

വിരിച്ചിരിക്കുന്ന വല 

നമുക്കും കുരുക്കാണെന്ന്!


സ്വന്തം വലയിൽ കുരുങ്ങുന്ന വിഡ്ഢിച്ചിലന്തി!

കഥയില്ലാ-കഥകളിൽ കുരുങ്ങുന്ന പാവമെട്ടുകാലി !!  


Rate this content
Log in

Similar malayalam poem from Abstract