STORYMIRROR

rajkumar k

Abstract

3  

rajkumar k

Abstract

നിസ്സംഗത

നിസ്സംഗത

1 min
291

ക്ലോക്കിലെ സൂചികൾ

ഇളകി വീഴുന്നു

ടപ് sപ് സ്പന്ദനം

മാത്രം മുഴങ്ങുന്നു


ഇരുൾ പരത്തിയ മേഘങ്ങൾ

നാഴിക വിനാഴികകളെ

മറയ്ക്കുന്നു

തെരുവുവിളക്കുകൾ


കണ്ണടയ്ക്കുന്നു

കാലമറിയാതെ പോയൊരു

കാലൻകോഴി കൂവുന്നു

ഉറക്കം മറന്ന മുത്തശ്ശി


ആരുടെയോ തെറ്റുകുറ്റങ്ങൾ പറഞ്ഞ്

കാറിത്തുപ്പുന്നു

കുമ്പസാരക്കൂട്ടിൽ

പശ്ചാത്താപം നെടുവീർപ്പിടുന്നു


വധശിക്ഷയ്ക്കു വിധിക്കപ്പെട്ട

കുറ്റവാളി

പൊട്ടിച്ചിരിക്കുന്നു

ആരാച്ചാർ


കുടുക്കിൻ്റെ ബലം പരീക്ഷിക്കുന്നു

നിസ്സംഗതയുടെ പ്രഭാതം

വീണ്ടും പുലരുന്നു

കണ്ണീരും വിരഹവും

തുടർക്കഥയാവുന്നു...


Rate this content
Log in

Similar malayalam poem from Abstract