STORYMIRROR

rajkumar k

Drama Tragedy

3  

rajkumar k

Drama Tragedy

അതിജീവനം

അതിജീവനം

1 min
355

സ്വാതന്ത്ര്യത്തിൻ്റെ അടയാളം

ഉയരത്തിൽ

പാറിക്കളിക്കുന്നു

മനസ്സിലൊരു തിരി 

മങ്ങിക്കത്തുന്നു


അടിച്ചമർത്തപ്പെട്ടവൻ്റെ

അവകാശങ്ങൾ

കത്താനാവാതെ

പുകഞ്ഞുകൊണ്ടിരിക്കുന്നു


ഉണ്ണാനില്ലാത്തവൻ

ഉടുക്കാനില്ലാത്തവൻ

കിടപ്പാടമില്ലാത്തവൻ

ശബ്ദമില്ലാത്തവൻ

മറുപടിയില്ലാത്തവൻ

ഉറക്കമില്ലാത്തവൻ

സ്വപ്നങ്ങൾ മുരടിച്ചവൻ


ഒരർദ്ധരാത്രിയുടെ

സമ്മാനമായ സ്വാതന്ത്ര്യത്തെപ്പറ്റിയോർത്ത്

നെടുവീർപ്പിടുന്നു

രക്തസാക്ഷികളുടെ വിധവകൾ


കണ്ണീരൊപ്പുന്നു

പതിവു പ്രസംഗത്തിലെ വാക്കുകൾ

ഇടമുറിയുന്നു

ഉച്ചഭാഷിണി ചിലച്ചു കൊണ്ടിരിക്കുന്നു

ചിലർ കോട്ടുവായിടുന്നു


രാജവീഥിയിൽ

അതിജീവന സമരത്തിൻ്റെ

കാഹളം മുഴങ്ങുന്നു

അടിച്ചമർത്താനുള്ള കോപ്പുകളുമായി ചിലർ

പരക്കം പായുന്നു

ചിലർ മലക്കം മറിയുന്നു.


പതാക പാറിപ്പറക്കുന്നു

ദേശീയഗാനം മുഴങ്ങുന്നു

ഞാനുമൊരു സ്തുതി പാടുന്നു...

ജയ് ജവാൻ ജയ് കിസാൻ...


Rate this content
Log in

Similar malayalam poem from Drama