We welcome you to write a short hostel story and win prizes of up to Rs 41,000. Click here!
We welcome you to write a short hostel story and win prizes of up to Rs 41,000. Click here!

rajkumar k

Tragedy Crime


3  

rajkumar k

Tragedy Crime


ബാലികാ ദിനം

ബാലികാ ദിനം

1 min 194 1 min 194

ആഘോഷങ്ങൾക്കായ്

ഒരു സമ്മാനമായ് തരാം കുഞ്ഞേ

ചൂണ്ടയിൽ കോർത്ത

പകുതിയലിഞ്ഞ

മിഠായിക്കഷണവും

പകുതി വിരിഞ്ഞ

പുഞ്ചിരിയും

ഉടഞ്ഞ വളപ്പൊട്ടുകളും

കുടുക്കു പൊട്ടിച്ച്

പിച്ചിച്ചീന്തിയൊരു കുഞ്ഞുടുപ്പും


നിഷ്കളങ്കതയുടെ

കവിളിൽപ്പൊടിഞ്ഞ

രക്തത്തുള്ളികളും

പഴയൊരു കുഴിമാടത്തിലുപേക്ഷിക്കപ്പെട്ട

സ്വപ്നങ്ങളും

കൂട്ടിക്കൊടുപ്പിൻ്റെ

നികൃഷ്ട പര്യായങ്ങളും

ശപിക്കപ്പെട്ടൊരു

ഗർഭപാത്രത്തിൻ്റെ ചരിത്രവും

തലമുറകൾ കൈമാറുന്ന

അരക്ഷിതാവസ്ഥയുടെ

സ്പന്ദനങ്ങളും...


Rate this content
Log in

More malayalam poem from rajkumar k

Similar malayalam poem from Tragedy