STORYMIRROR

Harikrishnan K

Romance Tragedy

4  

Harikrishnan K

Romance Tragedy

ആത്മാവിന്റെ വിലാപങ്ങൾ

ആത്മാവിന്റെ വിലാപങ്ങൾ

1 min
342


തേടുന്നുവോ നീ, നിഴലുകൾക്കപ്പുറം തേങ്ങിയിട്ടെന്തു വേണം,

എൻ പ്രിയേ പോയതെല്ലാം തള്ളണോ കൊള്ളണോ,

പാപമാവുന്നുവോ നിനക്ക്, അതോ പാവമോ.


ഓർമ്മകളെല്ലാമെ പൂട്ടി, കാത്തുവെക്കു പ്രിയേ ഓർക്കാതെ വല്ലപ്പോഴും

ഈ പാപിയാം രൂപം, കോപമില്ല ആ പഴയ കുങ്കുമം,

രക്ത ബിന്ദുവോ കോമള തുളസിപ്പൂവില്ല, ഈറനില്ല, അല്ലേ പ്രിയേ.


കാണുന്നു ഞാനിന്നും ആ പഴയ കൗമാരം, കാതോർത്തു ഞാൻ

ആ മധുരം സ്വരം, നിനച്ചിടാതെന്നിൽ, അനാഥന്റെ മാരിവില്ലായ്,

വന്നു നീ എന്നിൽ നിറമായ്, വെളിച്ചമായി, പ്രിയേ.


സമയമാവുന്നു, പോയിടുവാൻ, വിളികൾ തുടങ്ങി,

സ്വർഗം തന്നിലെ നാഥനാം, ചൊല്ലി പഠിപ്പിച്ചൊരു,

വാക്കുകൾ മാത്രം ബാക്കി നിൽക്കെ നേരമായി,


"മായില്ല ഇനിയും കാണുന്നു നിന്നെ വാനിലൂടെ.

അർഹനല്ലെങ്കിലും പറയാതെ കഴിയില്ല പ്രിയേ, 

                                    മാപ്പ്......!



Rate this content
Log in

Similar malayalam poem from Romance