STORYMIRROR

Harikrishnan K

Others

4  

Harikrishnan K

Others

മൺസൂൺ

മൺസൂൺ

1 min
343

ജനലഴി പിടിച്ചൊട്ടി നിൽക്കുമാ കിളവൻ്റെ, 

ഭ്രാന്തമാം ഓർമ്മയിൽ ഒരു കാലം, മഴക്കാലം.

ചിതറിക്കിടക്കുമാ സ്മരണതൻ ചിന്തുകൾ,

കൂട്ടിയെടുത്തു, ഓർത്തു "കുട്ടിയായി", ആ സുവർണ്ണകാലം...


കുത്തിയൊലിക്കുന്നു നദികൾ, പുഴകൾ,

ചിതറിതെറിക്കുന്നു കണങ്ങൾ, പാറതൻ അഗ്രങ്ങളിൽ,

മുടിയഴിച്ചാടുമീ വാനങ്ങളേ, ബാഷ്പധാരയായി- 

തോന്നുന്നുവോ, കാലം കണ്ണുപൊത്തി കളിക്കവേ.


ചാടുന്നു, മറിയുന്നു, പുഞ്ചിരിച്ചു

രസിച്ചു തിമിർത്തു കുട്ടിക്കുരുന്നുകൾ.

ആഘോഷനാളല്ലേ , ആവേശത്തിരയല്ലേ, പെട്ടന്നോ-

ർത്തു പോയി ഞാനും അവർക്കിടയിൽ എവിടെയോ.

സൂക്ഷ്മമായി പണിഞ്ഞൊരാ കടലാസ് തോണികൾ, 

ഊക്കിൽ മറിഞ്ഞു പോകുന്നതാ, 

ദുഖം കലരുമാ പുഞ്ചിരിക്കിടയിൽ ഞാൻ, 

ഓർത്തുപോയി ഇത് മഴക്കാലം..!


പെട്ടെന്ന് ഒരു മിന്നലാഞ്ഞു തറച്ചു,

കിളവൻ തൻ ഓർമ്മതൻ പുഞ്ചിരിയിൽ.

ബാഷ്പങ്ങൾ ധാരയായി കുത്തിയൊലിക്കുന്നു, 

ചിന്തിച്ചു പോകുന്നു അവയും ആത്മാക്കൾ,

എന്തിന് വെറുതെ മഴ നനഞ്ഞു, എന്ന ശകാരം കേട്ടു, 

ഇന്നുമാ വൃദ്ധൻ എവിടെയോ...


വേനൽ തൻ കിരണമേറ്റ് വിണ്ടുകീറി, 

തിളയ്ക്കുമീ ധരണിക്കൊരു ശ്വാസമായി, 

പെയ്തു നീ മിഖായേൽ, മൺസൂൺ!



Rate this content
Log in