STORYMIRROR

rajkumar k

Drama Tragedy

3  

rajkumar k

Drama Tragedy

ആഘോഷം...

ആഘോഷം...

1 min
261

ഇന്ന്

കലണ്ടറിലെ അക്കത്തിന്

ചെമപ്പു നിറമായിരുന്നു.

അവധിയുടെ ആലസ്യമായിരുന്നു


ആഘോഷത്തിൻ്റെ

ഒരു കാരണമായിരുന്നു

കൊടി ഉയർത്തുന്ന

ചടങ്ങുകളുണ്ടായിരുന്നു


കുട്ടികൾ യൂണിഫോം മറന്ന്

പ്രച്ഛന്നവേഷത്തിലായിരുന്നു.

ഗാന്ധിജിയും നെഹ്റുവും

പുനർജ്ജനിച്ച പോലെ

തോന്നിയിരുന്നു.


അവധിയുടെ ആഘോഷങ്ങൾ

തുടരുന്നുണ്ടായിരുന്നു

നിരപരാധികളുടെ ജീവിതം

ബലികഴിക്കുന്നുണ്ടായിരുന്നു


നുരഞ്ഞു പൊന്തിയ ഉന്മാദത്തിൽ

മറവിയൊരു കാരണം മാത്രമായിരുന്നു

ഉയർത്തിയ കൊടികൾ

താഴ്താൻ മറന്നവരുണ്ടായിരുന്നു.


കൊടി തലകീഴായി

കെട്ടിയവരുണ്ടായിരുന്നു

വൈരൂപ്യം വന്ന ഗാന്ധി പ്രതിമയിലൊരു കാക്ക

കാഷ്ഠിക്കുന്നുണ്ടായിരുന്നു.


തെരുവിൽ

സമരകാഹളം മുഴങ്ങുന്നുണ്ടായിരുന്നു

ഒരു പതിവുപോലെ

മുൻസിപ്പാലിറ്റിയിലെ സൈറൻ മുഴങ്ങുന്നുണ്ടായിരുന്നു

ഭിത്തിയിലെ ഗാന്ധിച്ചിത്രത്തിൽ നോക്കിയൊരു കുഞ്ഞ്

പല്ലില്ലാത്ത മോണകാട്ടി

ചിരിക്കുന്നുണ്ടായിരുന്നു...


Rate this content
Log in

Similar malayalam poem from Drama