STORYMIRROR

Ajayakumar K

Abstract

3  

Ajayakumar K

Abstract

നിഴലുകൾ

നിഴലുകൾ

1 min
405

സുഖ ദുഃഖ സമ്മിശ്ര മോഹന ജീവിതം 

കേവലം നിഴലുപോൽ മാറിടുന്നോ 

പട്ടിണിയൂട്ടി വളർത്തുന്ന ജീവിതം 

വാർതിങ്കളിനെ മറച്ചിടുന്നോ 


ചാരുതയാർന്ന മനുജന്റെ ഭാവനയിൽ 

വാസന്ത പുഷ്പം വിരിയുന്നില്ലേ 

വേദനയുടെ തേങ്ങലിൽ വരണ്ടു പോകുന്നു 

തുച്ഛമായുള്ള മനുജ ജന്മം 


മോഹങ്ങളാകുന്ന പക്ഷികൾ മേവുന്ന 

അവനീതല ചാരുതയ്ക്കെന്തു പറ്റി 

ജീവിതമാകുന്ന മാരിവിൽ വർണ്ണത്തിൽ 

തേങ്ങലുകളാകും നിഴൽ പരക്കുന്നുവോ


നിഴലും വെളിച്ചവും ഇടതിങ്ങും ജീവിതം 

നിഴലായി മാത്രം പരിണമിച്ചോ 

ജീവിത സൂര്യന്റെ തങ്കക്കതിരുകൾ 

വാരി വിതറുന്ന പ്രഭയെവിടെ 


സുന്ദര സുരഭില വൃന്ദാവനങ്ങളിഹ

സ്വപ്ന മിഥ്യാദികൾ ആകുന്നുവോ 

നയനാഭിരാമമാം പൂവാകതൻ പൂക്കൾ 

അടരറ്റു ക്ഷണാൽ പതിച്ചിടുന്നുവോ 


അശ്രുകണങ്ങളും ആർത്തനാദങ്ങളും 

ഉലകത്തിലാകെ അലയടിച്ചീടുന്നു 

ജീവിതം വെറുമൊരു നിഴലായി മാറുന്നു 

കരിനിഴലുകൾ മനുജന്റെ തോഴനായി തീരുന്നു...


Rate this content
Log in

Similar malayalam poem from Abstract