Become a PUBLISHED AUTHOR at just 1999/- INR!! Limited Period Offer
Become a PUBLISHED AUTHOR at just 1999/- INR!! Limited Period Offer

Udayachandran C P

Abstract

3  

Udayachandran C P

Abstract

ശരിയും തെറ്റും

ശരിയും തെറ്റും

1 min
198


ഈ ലോകം ഒരു തെറ്റിന്റെ പരിണതഫലമാണ്. 

ഓരോ ജനനവും പോലെ! 


ആകസ്മികതയുടെ ആകത്തുകയായി, 

അപ്രതീക്ഷിതമായ കൂടിക്കാഴ്ചയുടെ അനന്തരഫലം.


അവിചാരിതമായ ഒരു പൊട്ടിത്തെറി ശരിയാവുന്നതെങ്ങിനെ?

ആദിയിൽ ഉണ്ടായ മുഴക്കമത്രെ "ഓം" എന്ന ശബ്ദം.

ജീവന്റെ സ്ഫോടനം! ജീവൽചൈതന്യത്തിനു തിരികൊളുത്തിയ സ്‌ഫോടനം!


ശാരീരത്തിൽനിന്നു ശരീരത്തിലേക്കുള്ള പ്രയാണം.

സൂക്ഷ്മത്തിൽനിന്നു പ്രത്യക്ഷത്തിലേക്കുള്ള പരിണാമം.

അരൂപത്തിൽനിന്നു രൂപത്തിലേക്കുള്ള അവസ്ഥാന്തരം.


ഓരോ തെറ്റിലുമൊളിഞ്ഞുകിടപ്പുണ്ടൊരു ശരി.

ഇല്ലേ ഓരോ ശരിയിലും, ഒരു തെറ്റും!


ഞാൻ തെറ്റോ? ശരിയോ?


Rate this content
Log in

Similar malayalam poem from Abstract