Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!
Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!

Ajith Patyam

Tragedy

3  

Ajith Patyam

Tragedy

രുദ്രാക്ഷം

രുദ്രാക്ഷം

1 min
226


നിന്റെ കണ്ഠത്തിലണിഞ്ഞൊരു 

ശുഷ്കമാംരുദ്രാക്ഷം

ജീവിതമാശാനൈരാശ്യ പൂർണ്ണമോ?


വിണ്ണിൽ നിന്നേറ്റൊരു

ഹൃദയാഗ്നിയാലോ

ഇത് ഇനിയും നിന്റെ ജീവിതമുക്തി ഹർഷമെന്നോ .


പുത്തൻ കളത്തിൽ പടിയിറങ്ങിയ നേരമാ

പൂമുഖമുററത്തെ സ്മൃതികളും കൂടെയുണ്ടാകുമോ.

വെറുതെ നീ കണ്ട സ്വപ്നങ്ങളാൽ 

എല്ലാം വിട്ടെവിടേക്കു പോവാനൊരുങ്ങുന്നു നീയിത്.


മുറിയിലതി ദീനം ശയിക്കും പിതാവിന്ന് ,

കേവലം നീർപോള പോലുടയാനിരിക്കവേ .

പടിയിറങ്ങുന്നുവോ ഇനിയും നീ 


ഏതോ പുരാണ പുരികൾതന്നസ്ഥികൾ തേടി പുറപ്പെടുന്നുവോ?

വെൺനിലാവിൻ ഉടയാട ചാർത്തി

തുമ്പികൾ പാറിപ്പറക്കും വയലേലകൾ,


ഓണവും, വിഷുവുമേതേതാഘോഷങ്ങൾ,

സ്വന്തമാം ഉൾത്താപമതെല്ലാം മറക്കുവാൻ .

വീർപ്പുമുട്ടിക്കും വിജനപാതയിൽ ഇനിയേതോ ,

അപരന്റെയൊരാശ്വസ വാക്കുപോലുമില്ലാതെ


ഏകാന്തതയുടെ കാരാഗൃഹത്തിലൊ - ഗിരി ശൃംഗങ്ങളിലെ

തണുത്തുറയുന്ന ഗുഹാ കേന്ദ്രത്തിലോ

കാലത്തെജ്ജയിക്കാനൊരു പാഥേയം ചുമന്നുള്ള

സൽസംഗകുതുകിയാം നിന്റെ യാത്രയ്ക്കു മംഗളം

ആദരാൽ കൈകൂപ്പി യാത്ര ചൊല്ലുന്നു ഞാൻ.


Rate this content
Log in

Similar malayalam poem from Tragedy