STORYMIRROR

N N

Drama Tragedy

3  

N N

Drama Tragedy

സഹനം

സഹനം

1 min
287

വർണ്ണങ്ങളെ താലോലിച്ചു നടന്ന

പെൺകൊടിയിൽ നിന്നും

സ്ത്രീയായതിൻ ചുവന്നക്കറ കണ്ട

ദിനമായിരുന്നു

വേദനയുടെ ആദ്യ ദിനം.


വിവാഹ വേളയിൽ വരനോടൊപ്പം അച്ഛനമ്മയോട് യാത്ര പറഞ്ഞിറങ്ങവെ,

ഹൃദയത്തിൽ പതിഞ്ഞ ഏതോ അഗ്നിയിൽ പിടഞ്ഞപ്പോഴും

അറിഞ്ഞു, മരണ തുല്യമാം വേദന.


താലോലിക്കാൻ ദൈവം നൽകിയ കുരുന്നിനോടൊപ്പം

എന്നെ ബന്ധിച്ച പൊക്കിൾകൊടി മുനമ്പിൽ പിഞ്ചോമനയ്ക്ക് ജന്മം

കൊടുത്തപ്പോഴും അറിഞ്ഞു,

ആനന്ദത്തിൽ പൊതിഞ്ഞ അസ്ഥി നുറുങ്ങും നോവ്.


താലോലിച്ചും, പൊട്ടു തൊടിയിച്ചും, ഒരുക്കിയും മകൾ വളർന്നപ്പോഴും

എന്നുള്ളിൽ വളർന്നു ഭീതി നിറഞ്ഞ ഏതോ ഒരു ദുഃഖം.

മകളെ ഭദ്രമാം കൈകളിൽ ഏൽപ്പിക്കും നേരവും 

സമാധാനത്തിൻ ഹൃദയനൊമ്പരമറിഞ്ഞു.


പിന്നീടെപ്പോഴോ കേട്ടു ഞാൻ

സ്വർഗ്ഗത്തിൻ പാതയിലൂടെ മകൾ ചെന്നെത്തിയത് നരകത്തിലെന്ന്.

സമനില തെറ്റുന്തോറും മകൾക്കായി മരുമകന്റെ കഴുത്തു ചേധിച്ചപ്പോഴും

അറിഞ്ഞു ഞാൻ 14 വർഷം കാരാഗ്രഹം നൽകിയ കയ്പ്പേറിയ അനുഭവത്തിൻ നൊമ്പരം.


ഒടുവിൽ മോചിതയായി മകൾക്കു മുന്നിലെത്തിയപ്പോഴു

കണ്ടു ഞാൻ അവഗണനയുടെ തീക്ഷണമേറിയ മിഴികൾ.

കണ്ട ഏതോ വഴികളിലൂടെ തിരിഞ്ഞു നടന്നപ്പോൾ നുണഞ്ഞു ഞാൻ

മുന്നോട്ട് നീണ്ടുകിടക്കും ഏകാന്തതയുടെ ഭീതിതമായ നിശബ്ദതയിൽ പുളഞ്ഞൊരു വ്യഥ!


Rate this content
Log in

Similar malayalam poem from Drama