സ്നേഹദീപംഅജിത്ത് പാട്യം
സ്നേഹദീപംഅജിത്ത് പാട്യം
ഈ സ്നേഹദീപം അണയ്ക്കുന്നിത് ആർക്കു വേണ്ടി
ഒരു നിഴൽ മാത്രമായി താൻ കൂടെയുണ്ടാകുമോ .
കനലിലുഴിഞ്ഞിട്ട ഇരുളിൻ വഴികളിലായ്
അന്ധമാക്കണ്ണുകൾ തേടുകയാണു ഞാൻ.
തന്നംഗുലികൾ ചലിപ്പിക്കുമെങ്കിലുമീ
ഇരുളിൽ അന്ധതയിൽ കാണാതെ ഞാനും .
അർത്ഥ ദീർഘമാം കാലമൊഴിഞ്ഞല്ലോ
നീളും കാർനിഴൽ വിണ്ണിൽ പരക്കുന്നു.
വിടരുന്ന കണ്ണുകളിലും നിന്നെ കാണാതാവുന്ന നിമിഷവും
ആത്മതാപത്തിൻ കഥ മാത്രം ഞാൻ ചൊല്ലിയും.
എന്റെ വിരസത അകറ്റുവാനുള്ള തീർത്ഥയാത്രയിൽ
ചഞ്ചലിത പാദങ്ങൾ കുഴയുന്നു.
മുന്നിൽ കത്തും ചിതയെൻ സ്വപ്നത്തിൽ കാണുന്നപ്പോഴും
നിത്യഭദ്രമാം നിൻ ശിൽപമതിലെരിയാതെ തന്നെയും .
നിനക്കാതെ വന്നൊരു ബന്ധവും മുറിഞ്ഞു പോയ്
എങ്കിലും പാരസ്പര്യമാം സ്നേഹം
മനസ്സിനെ നൊമ്പരപ്പെടുത്തുന്നീ മൗനത്തിലും .
