STORYMIRROR

Binu R

Tragedy

3  

Binu R

Tragedy

ഉൾവിളി

ഉൾവിളി

1 min
197

ഇന്നലെകളിൽ കടന്നുപോവരുമെല്ലാം

ഓർമ്മകൾ പോലുമില്ലാതെയായിടുന്നു

കർമ്മവുമില്ല കർമ്മഫലവുമേശാതെ...


ഇന്നലെ ചെയ്തതെല്ലാം നന്മകളെ-

ന്നെത്രയും പറഞ്ഞുവെന്നാകിലും 

മരണം വന്നുശ്വാസതടസമായ്

ചികഞ്ഞപ്പോൾ ആരോടുമൊന്നും

പറയാതെ ഇറങ്ങിപ്പോവേണ്ടിവന്നു... 


കൂടെപ്പൊറുത്തവരും മക്കളെന്നുനിനപ്പവരും

ഒന്നുമേയറിയില്ലെന്നു കല്പിച്ചുകൂട്ടിനിന്നു 

ശാന്തമായിക്കിടക്കുന്നയിടത്തേക്കുനമ്മെ

അശാന്തിയോടെ ആനയിച്ചുചേർത്തു...


കാലിൽമാത്രം... ഒരുദളം മാത്രം

ചൊരിഞ്ഞു നീ നമസ്കരിക്ക 

അകലംവിട്ടകലങ്ങളിൽമാത്രം

എന്നു ചൊല്ലുന്നൂ, കർമ്മികൾ... 


ചൊല്ലുള്ളൊരുപിള്ളയായ്

നേരാംനേരറിവുകൾ ചൊല്ലിക്കൊടുത്തു

പഠിപ്പിച്ചുവളർത്തിയവർക്കെല്ലാം 

അന്യമായ് മാറുന്നൂ, ഈ കോലമെല്ലാം

കാലത്തിലും കണ്ടുകണ്നിറയുവാനൊരിറ്റു

കണ്ണുനീരുപോലുമില്ലയെന്നിൽ... 


നീറിപുകയുന്നഗ്നിജ്വാലകളെന്നെ മാടിവിളിക്കുന്നൂവിപ്പോൾ... പോകാം. 


Rate this content
Log in

Similar malayalam poem from Tragedy