മൗനം
മൗനം
എഴുതുന്ന വരികളിൽ
നിറയുന്നതെല്ലാം
പ്രകടമാക്കാൻ മറന്നൊ
രെൻ പ്രണയമാവാം…
പറയുവാൻ മറന്നുപോയ
വാക്കുകളിൽ നിറയുന്നതും
പ്രണയാർദ്രമായ എൻ
തരളഭാവങ്ങളാവാം…
ഒരു നോക്കിൽ പിടയുന്ന
മിഴികളിൽ കണ്ടത്
മനസ്സിൻ്റെ വേപഥു
ഓർമ്മിപ്പിക്കുന്നതാവാം..
പുരിക്കൊടികൾ തൻ
ചടുലമാം ആംഗ്യത്താൽ
മറുവാക്ക് മൗനമായ്
മൊഴിഞ്ഞതാവാം..
അകലേയ്ക്ക് മറയുന്ന
പ്രണയമാം തൂവലെൻ
ഹൃദയത്തിൽ നോവുകൾ
അറിയാത്തതാവാം..

