കണ്ണാ..കാർമുകിൽവർണ്ണാ.
കണ്ണാ..കാർമുകിൽവർണ്ണാ.
വരുമോ നീ കൃഷ്ണാ, പൊന്നാവണിമേട്ടിൽ
എന്മുന്നിലൊരു ചിത്രംപോലെ
എൻഭാവനയിലൊരു കളസംഗീതംപോലെ
നിൻ വേണുനാദത്തിലൊരു ഗീതംപോലെ
നിറഞ്ഞു നിൽക്കുന്നുവല്ലോ നീയെൻ മനോമുകുരത്തിൽ...
കാർമുകിൽ വർണ്ണാ കണ്ണാ.. !
പ്രേമമുരളികയൂതൂ നീ, ഈ പൊന്നാവണിമേട്ടിലാകെ നിറയട്ടേ
നിൻ നാദവും എന്റെ പ്രണയവും
ആ നൂപുരനാദത്താൽ ഞാൻ ലയിക്കട്ടെ
പ്രേമപരവശയാകും രാധയെപ്പോലെ.. !
കണ്ണാ, ചിന്തകളെല്ലാം കുടഞ്ഞിട്ടുവരൂ
എന്നോടൊപ്പമൊരു പ്രേമനടനമാടാൻ
അമ്പാടിയിലെ ഗോപികമാരൊടൊ -
ത്താടുന്നപോലെ,
എന്നെ പ്രേമനിർഭരയാക്കാൻ,വരുമോ നീ
കണ്ണാ… ! കാർമുകിൽ വർണ്ണാ..കണ്ണാ.. !

