മുറിപ്പാട്
മുറിപ്പാട്
കുളിരലയായി ഒഴുകിവന്ന പ്രണയം
എൻ കാതിൽ മെല്ലെ മൊഴിഞ്ഞു
"നീയെന്നും എന്റേതു മാത്രം"
ആരാരുമറിയാതെ ചിപ്പിക്കുള്ളിലെ
മുത്തായി കരുതിയെൻ ഹൃത്തിൽ
താഴിട്ടു വച്ചോരു പ്രണയത്തെ ഒരു
കള്ളച്ചിരിതൻ താക്കോലാൽ തുറന്നല്ലോ നീ
നിൻ നയനങ്ങളിൽ അലയടിക്കും പ്രണയത്തെ നിറഞ്ഞ മനമോടെ
ഞാനും നോക്കി നിന്നു.
മൗനങ്ങളാൽ നീ പറഞ്ഞൊരു
വാക്കുകളൊക്കെയും കാവ്യങ്ങളായി മനസ്സിൽ പതിപ്പിച്ചു
ആൾക്കൂട്ടത്തിനിടയിലും കണ്ണുകളാൽ
ഒരായിരം കഥകൾ പറഞ്ഞു രസിച്ചു നാം
മേടമാസത്തിലെ കണിക്കൊന്നപോൽ പൂത്തുലഞ്ഞ നമ്മുടെ പ്രണയം
കൊഴിഞ്ഞു പോകുന്നത് നിർവികാരമായി
നോക്കി നിൽക്കാനേ നമുക്കായുള്ളൂ
പൊള്ളുന്നൊരോർമ്മതൻ നെടുവീർപ്പായി
യിന്നുമെൻഹൃത്തിൽഉണങ്ങാത്തൊരു
മുറിപ്പാടായിയിന്നും നീയിരിപ്പൂ.

