STORYMIRROR

Binu R

Romance

3  

Binu R

Romance

കവിത:തോഴീ നിനക്കായ്‌.രചന:ബിനു

കവിത:തോഴീ നിനക്കായ്‌.രചന:ബിനു

1 min
163


പുലരി മാനത്തിന്നങ്ങേയറ്റത്തുനിന്നു

ചെറുചിരിയോടെ

ഒളിഞ്ഞുനോക്കിത്തുടങ്ങിയിരിക്കുന്നു

അർക്കന്റെ വജ്രരേണുക്കൾ

കുങ്കുമഛവിയോടെ കാണാം

അവിടവിടെയൊക്കെ.. !


കൂട്ടേ, പൊന്നാവണിവെട്ടം ഒളി

തൂകുന്നു എന്മനസ്സിലും നിന്മനസ്സിലും

കാത്തിടാം ഇരുട്ടുവന്നാവരണം

ഇടാതെ, മറഞ്ഞു പോകാതെ... 


പ്രിയങ്കരിയാം എൻ തോഴീ

നീയോർക്കുന്നുവോ വാനിൽ

വിസ്മയം പൊഴിച്ചയാ മായക്കാഴ്ചകൾ,

കാലത്തിൻ വെള്ളെഴുത്തുകൾ

എന്നിൽ പ്രകാശം മറച്ചീടുന്നു. 


ഹൃദ്യമാം നിന്നോർമകൾ വന്നു കിന്നാരം

പറയുന്നൂയെൻ സ്വപ്നങ്ങളിലും

ചിന്തകളിലും, നീയോർക്കുന്നുവോ

പിരിഞ്ഞുപോയ കാലത്തിൽ പൊഴിഞ്ഞു

വീണ ചുടുകണ്ണുനീർത്തുള്ളിയെ. 

   

സുന്ദരീ കടൽത്തിര പുണർന്നകരയെപോൽ

ഋതു സുഭഗയായ് ആദ്യമെൻ മുന്നിൽ നീ 

വന്നപ്പോൾ നിൻവിടർന്ന കൺകോണുകളിൽ

വിരിഞ്ഞ പുലരിപോൽ,നാണത്തിൻ

സൗന്ദര്യം മറക്കുവതെങ്ങിനെ ഞാൻ. 



Rate this content
Log in

Similar malayalam poem from Romance