STORYMIRROR

Ajayakumar K

Romance

3  

Ajayakumar K

Romance

പ്രണയിനി

പ്രണയിനി

1 min
357

ശോകത്താൽ വാടിയ വദനാംബുജവുമായി 

ജീവിതനൗക തുഴയുന്നിതോമലാൾ 

അല്ലലും ദുഃഖവും വ്യഥയും കണ്ണീർ കടലും 

എല്ലാം ചുമലേറ്റി കിതച്ചു ചരിക്കുന്നു 


സ്വപ്നങ്ങൾ നെയ്തീടുന്നു 

ചാരുതയാർന്ന കിളിക്കൂടു പോലവേ 

മാരിവില്ലിൻ സപ്ത വർണ്ണങ്ങൾ ചാലിച്ചു 

മോഹനമാം വദനാംബുജത്തിൽ 


ദുഃഖത്തിൻ കാളിമ ചെറുപുഞ്ചിരിയിലും 

എപ്പോഴും ദർശിക്കാമെൻ പ്രണയിനിയിൽ 

നിദ്രാ വിഹീനങ്ങളായുള്ള രാവുകൾ 

അവളുടെ കൂടപ്പിറപ്പായി മാറി 


തൻ പ്രാണ നാഥന്റെ നെഞ്ചിലെ ചൂരെല്ലാം 

കൂരമ്പായി പതിച്ചുവോ പ്രണയിനിയിൽ 

കോകില ജാലങ്ങൾ പാടിതിമിർക്കുന്ന 

ശീതള മാരുതൻ താലോലമാട്ടുന്ന 

സുരഭില സുമർത്തുവിൻ പൊൻ വാസരങ്ങളെ 


കണികണ്ടുണരുവാൻ വെമ്പുന്നു പ്രണയിനി 

കാർമേഘ ശകലങ്ങൾ വാനിൽ പരക്കുമ്പോൾ 

ആനന്ദ നടനം നടത്തുന്ന കേകിപോൽ 

ആസന്ന ഭാവിതൻ പൊൻ കിരണങ്ങളാൽ 

അവളുടെ മനതാരിൽ തേൻമഴ പെയ്യുന്നു 


നന്മയുടെ ലോകത്തു കൈകോർത്തിടും 

നമ്മൾ വീണ്ടും നവ താരങ്ങളെ പോലെ 

ഒളിതൂകി നിന്നിടും നീല വിഹായസ്സിൽ 

അതുകണ്ടു വ്രീളാ മുഖിയായി മാറിടും 

നീ സഖേ മാമക പ്രണയിനീ 


Rate this content
Log in

Similar malayalam poem from Romance