Become a PUBLISHED AUTHOR at just 1999/- INR!! Limited Period Offer
Become a PUBLISHED AUTHOR at just 1999/- INR!! Limited Period Offer

S NANDANA

Romance

4.0  

S NANDANA

Romance

വിരഹം

വിരഹം

1 min
305


പ്രണയമേ നിൻ ഭൂവിൻ

മറുപുറമാണാ വിരഹം

മനസ്സിൻ വിങ്ങലായി

അശ്രുവിൻ വീഥിയായി.


മൗനരാഗ മണിവീണയിൽ

ആർത്തുലച്ചു നമ്മളാ പ്ര-

ണയഗീതമൊന്നോതി മൃദു-

ലമായി മനോഹരമായി.


തരളാം രാവിൽ എന്നെ

നിൻ കരങ്ങളെതിരേറ്റ-

പ്പോൾ കേട്ടു നമ്മളാ

വളകൾ തൻ ചിണുക്കം


ഇരുളുമാ നിശ തൻ

മായാ നിലാവായി

പ്രണയം പങ്കുവെച്ചു

മനം ഒന്നാകുവാൻ


നിൻ പാദം പതിയുമാ

പൂഴിയാൽ കിനാവിൽ

ഞാൻ തീർത്തൊരു

പ്രണയ ഹർമ്മ്യം.


പെയ്തൊഴിഞ്ഞ മാരി-

യിൽ ഒഴുകിയകന്നൊരാ-

പ്രണയവും മനോഹര

സ്വപ്ന നിമിഷവും.


ആ പ്രണയനിർവൃതി-

ക്കായി പുണ്യതീരങ്ങ-

ളിൽ എത്ര ജന്മങ്ങളിൽ

ഞാൻ തപം ചെയ്യണം


Rate this content
Log in