നിന്റെ ജീവിതം!!!
നിന്റെ ജീവിതം!!!


ഉത്തരം കിട്ടാത്ത ചോദ്യങ്ങളായിരം ബാക്കിനിൽക്കേ,
ഇനിയും ഈ തുടർക്കഥ ആർക്കുവേണ്ടി ??
ആടിതിമർത്ത വേഷം ആയിരങ്ങൾ
ഇനിയും ആടുവാനോ പതിനായിരങ്ങൾ ബാക്കിനിൽക്കേ,
ഇനിയും ഈ തുടർക്കഥ ആർക്കുവേണ്ടി ??
പ്രണയം എന്ന മൂന്നക്ഷരത്തിൽ തളയ്ക്കുവാനാകില്ല പ്രിയസഖി നിന്നെയെനിക്ക്
പ്രണയത്തിനപ്പുറം സ്നേഹമായിരുന്നു
എന്നിലെ എന്നെക്കാൾ മൂല്യം ആയിരുന്നു ആ സ്നേഹം.
എന്നിലെ വാചാലത നിന്നിലെ നിറസന്ധ്യകൾ ആയിരുന്നു
പിന്നീടെപ്പോളോ വെട്ടിചുരിക്കിയ വാക്കുകളെ നീ പ്രണയിച്ചപ്പോൾ
എന്നിലെ മൗനത്തെ പ്രണയിച്ചു ഞാൻ നിനക്കായ്
എന്നിലേക്കൊതുങ്ങുവാൻ കൊതിച്ചു ഞാൻ.
അവസാനമായൊന്നുറങ്ങിടുവാൻ
നിൻ മടിതട്ടു തന്നീടുമോ പ്രിയ സഖീ
പുഞ്ചിരിക്കണം എനിക്കു നിൻമുഖത്തുനോക്കി
എൻ ദേഹിഎന്നിൽ നിന്നകന്നീടുമ്പോൾ.
കാര്യത്തിൻ കാരണം തിരക്കീടുകിൽ
കരിയിലയായിടും മർത്യജൻമം
വരവേറ്റിടൂ ഭൂതവുംഭാവിയും പുഞ്ചിരിയാൽ
പ്രശോഭിച്ചിടും നിന്നിലെ
വർത്തമാനം.