ചിന്തിക്കൂ നീ
ചിന്തിക്കൂ നീ
നിന്നെ മറക്കില്ല സുഹൃത്തേ ഒരിക്കലും
മരണമെടുക്കാത്ത ആശയങ്ങൾ പോലെ.
മറ്റുളവർക്കു വേണ്ടി നീ നിൻറ്റെ ഉയിരും ജീവിതവും കൊടുത്തീടാം
അപ്പോളൊക്കെ നിന്റെ അമ്മയെ ഓർക്കേണമേ
അതുമല്ലെങ്കിൽ
നിന്നോട് നിശബ്ദമായി വിതുമ്പുന്ന മാന്ത്രികൻ ആത്മാവിനെയെങ്കിലും കാണേണമേ.
ചഞ്ചലമായ നിൻറ്റെ മനസ്സല്ല ആ ആത്മാവ്, മറിച്ചു നിൻറ്റെയുള്ളിൽ കുടികൊള്ളുന്ന ഏതോ
ഒരു നിഗൂഢ വെളിച്ചമാണ് .
നിന്നോടും മറ്റുളവരോടുമുള്ള കടമയാണ് ആ വെളിച്ചത്തെ ഉത്തേജിപ്പിക്കുന്നത്
അല്ലാതെ നശ്വരമായ സുഖഭോഗങ്ങളല്ല.
ആ വെളിച്ചം ഉയരട്ടങ്ങനെ ഉയരട്ടെ
അത് ഉയരാതെ നീ കെടുത്തീടല്ലേ.