സൗഹൃദം
സൗഹൃദം
1 min
232
നിനക്കുവേണ്ടി ഒരിക്കൽക്കൂടി
ഞാനെന്റെ തൂലിക ചലിപ്പിക്കാം.
ഒരിക്കലും ആരോടും തോന്നാത്ത
സൗഹൃദമാണെനിക്കു നിന്നോട്.
എന്റെ ഏകാന്തതയിലേക്ക്
വരുമോ നീ ഒരു വട്ടം കൂടി
എൻ പ്രിയ കൂട്ടുകാരനായ്.........
എന്നെ അറിയുന്നൊരാൾ
നിന്നോളമില്ലാ കൂട്ടുകാരാ.....
സൗഹൃദത്തേക്കാളും മറ്റൊന്നുമില്ലാ ഈ ലോകത്തെന്നു
നീ കൂടെയുള്ളപ്പോൾ ഞാനറിഞ്ഞു..... .
അത്രക്ക് വിലപ്പെട്ടതാണെനിക്ക്.,
നിൻ സൗഹൃദം......
