സൂര്യനും തിരമാലയും
സൂര്യനും തിരമാലയും


പുലരികളിൽ മദോന്മത്തരാകും
തിരമാലകളിൽ നിന്നുതിരും
നീർതുള്ളികളെ,
നിങ്ങൾ കണ്ടുവോ... !
പൊന്നാവണിവെട്ടം വിതറി
വൈഡൂര്യങ്ങളാക്കി
പൊൻപ്രഭവിടർത്തും
സൂര്യകിരണങ്ങളേ... !
നിങ്ങൾ കണ്ടുവോ,
തിരമാലകളിൽ
ലോലാക്കുകളാടുന്ന
കുഞ്ഞോളങ്ങളെ
നിങ്ങൾ കേൾക്കുന്നുവോ
തന്നാനം പാടുന്ന
ശ്രീ രാഗങ്ങളെ...
പ്രഭാകിരണങ്ങളാൽ
നിറവിസ്മയങ്ങൾ
ഉതിർക്കുമ്പോൾ
നീർതുള്ളികളെ
നിങ്ങളറിയുന്നുവോ
പ്രണയവിസ്മയങ്ങൾ
തീർക്കുന്ന തിരമാലകളെ...!