STORYMIRROR

Arjun K P

Drama Romance

3  

Arjun K P

Drama Romance

വഴി തെറ്റി വന്നു ചേർന്നവൾ

വഴി തെറ്റി വന്നു ചേർന്നവൾ

1 min
208

നിന്നെ ഞാനോർത്തെടുക്കുന്ന നേരം 

എൻ ചുണ്ടിലെന്നുമൊരു ചിരി വിടരും 

ഒന്നു മിണ്ടാനായി കാത്തു നിന്നൂ മൗനം 

വീർപ്പുമുട്ടുന്നു വഴിയരികിലിന്നും  


ചിന്തയുടെ തടവറയിലെന്റെ മൗനം

പുറംലോകമറിയാതെ നിന്നെയറിയും 

മധുരമായ് മാറോടു ചേർത്തു നിർത്തി 

പ്രണയസമ്മാനങ്ങൾ കരുതി വക്കും 


വഴി തെറ്റി നീയെന്നിൽ വന്നു ചേർന്നു 

ഒരു നീറ്റലേകി നീ പോയെങ്കിലും 

ചെറിയ സന്തോഷങ്ങളാസ്വദിക്കാൻ 

കൂടെ നീയിന്നില്ലയെങ്കിൽ പോലും 

അരികിൽ നീയുണ്ടായിരുന്ന കാലം 

ഞാനറിയാതെ നിന്നെ സ്നേഹിച്ചിരുന്നു 


നീ വരുമെന്നു കരുതി ഞാൻ കാത്തിരുന്ന 

വഴികളിൽ വേനൽ വെയിൽ വന്നു പോയ്‌  

പ്രണയയുദ്ധങ്ങൾ ജയിച്ചിടാതെ 

മഴയിൽ നാം ചിതറിത്തെറിച്ചു പോയി 


Rate this content
Log in

Similar malayalam poem from Drama