STORYMIRROR

NITHINKUMAR J PATHANAPURAM

Tragedy Crime Fantasy

4  

NITHINKUMAR J PATHANAPURAM

Tragedy Crime Fantasy

ഇന്നിന്റെ ഭയത്തിൽ

ഇന്നിന്റെ ഭയത്തിൽ

1 min
367


കനൽ പഴുത്തു തുടങ്ങി

മധുരം നിറഞ്ഞതിൽ പിന്നെ

ഭയമെന്നേ മറന്നു തുടങ്ങി.


രുചിയേറെ തോന്നി,

നിനവിൽ നിന്നും

കിനാവുകൾ ചൂണ്ടയിട്ടൊരു

താരകകുഞ്ഞിനെയുയർത്തിയവ

പൊന്തി വന്നു.


ഇരുളിൽ തിളങ്ങാത്ത,

വെളുത്ത വെള്ളത്തിന്‌ മേലെ

വെള്ളി നക്ഷത്രങ്ങൾ

മാനം നോക്കി നിൽക്കേ

ഞാനെന്റെ

സ്വപ്നസുഗന്ധമെന്നിലേറെ പുരട്ടി.


പുതിയ ലോകത്തിനായിയൊരു

മായ ചിത്രം തുന്നിചേർക്കുവാൻ

ഹൃദയം കൊതിതൂകി..

ഇന്നുമെന്റെ

തിളങ്ങുന്ന കൃഷ്ണമണികൾ

പൊന്നിൽ പൊതിഞ്ഞ

നിനവുകളെ കാണാറുണ്ട്...


ഭയന്നുപിന്തിരിഞ്ഞുപോയൊരു

ഹൃദയകാവൽക്കാരൻ

ഉണർന്നു തുടങ്ങി കഴിഞ്ഞു..


ഇനിയെന്റെ യാത്രയിൽ

നീയില്ല ചങ്ങാതിയെന്ന്

ഞാൻ ഉറക്കെ ഇരുളിന്റെ

കണ്ണിലായി നോക്കിയലറി...



Rate this content
Log in

Similar malayalam poem from Tragedy