STORYMIRROR

Krishnakishor E

Crime

3  

Krishnakishor E

Crime

മാറുന്ന ലോകം

മാറുന്ന ലോകം

1 min
1.1K

നിറഞ്ഞു തുളുമ്പുന്ന മാറിടങ്ങളെ

നോക്കി അവൻ പറഞ്ഞ വാക്കുകൾ ആരാണവന് പറഞ്ഞു കൊടുത്തതെന്ന് അറിയില്ലെങ്കിലും അതിനു കാരണക്കാരി അവനെ പ്രസവിച്ച അമ്മയാണ്

അടിമുടി നോക്കി ചരക്കെന്നു

വിശേഷിപ്പിച്ചത് സ്വന്തം

അമ്മയെയാണെന്നു എന്തുകൊണ്ടു

അവൻ മനസിലാക്കുന്നില്ല?


ഞാനോ, നീയോ അല്ല ...നമ്മൾ തന്നെ

 എത്രയോ കേട്ടിരിക്കുന്നു..

കൂട്ടുകാരി, നാട്ടുകാരി, ബസ്റ്റാന്റിലെ കുട്ടി

പല പേരുകളിൽ ഇവരെ

 വർണിക്കുമ്പോൾ നീ മിണ്ടാതിരുന്നു...

കേട്ടു ആസ്വദിക്കുന്നു... നിന്റെ

ആരെയെങ്കിലും പറഞ്ഞാലോ രണ്ടടി


ഇന്നലെ നീ വർണ്ണിച്ച പെണ്ണും

ആരുടെയെങ്കിലും മകൾ

ആണ്... പെങ്ങൾ ആണ്... ഓർമിച്ചാൽ നന്ന്

സ്ത്രീ സമം കാമം എന്ന ചിന്തയിലൂന്നിയ

അവനെ കണ്ണാടിയിൽ നോക്കിയാൽ

ചിലപ്പോൾ നിങ്ങളിലും കാണാം.


Rate this content
Log in

Similar malayalam poem from Crime