STORYMIRROR

Jyothi Kamalam

Crime

4  

Jyothi Kamalam

Crime

"നീലപ്പൂമ്പാറ്റ"

"നീലപ്പൂമ്പാറ്റ"

1 min
447

ഉണ്ടരികിൽ ഒരു പൂങ്കാട് ....

വർണശബളമീ പൂങ്കാട് ...

തത്തിക്കളീച്ചീടും ചേലെഴും പൂമ്പാറ്റകൾ .....

മധുനുകരും വർണ്ണത്തേരിലെത്തി ....


കണ്ണിനു കുളിരായി നീലിച്ച പൂമ്പാറ്റ ...

ചുറ്റും വിതറി തൻ ഏഴഴക്ക് ....


ഓടി അണഞ്ഞു കൊച്ചു പാവാടക്കാരി ... 

ആർത്തു വിളിച്ചു കുതൂഹലയായ് തൻ മാതാവിനെ...

അമ്മെ ദർശിപ്പൂ ഉമ്മ വയ്ക്കുന്ന എന്ടെ സൗഗന്ധിക പൂക്കളെ...

വാരിപ്പുണരുന്ന കൊച്ചു നീലപൂമ്പാറ്റയെ ...


പിന്നെ അവൾ കാൺകെ ആഞ്ഞു കൊത്തി... 

മുഖമാകെ വീർത്തു പന്തലിച്ചു നീലിച്ചു കണ്ണുകൾ ...

പൊടിഞ്ഞു ചുടുചോര നാസികമേൽ ...

അന്ധാളിച്ചു പോയവൾ തിരിച്ചറിഞ്ഞു ...


അല്ല അത് പൂമ്പാറ്റയല്ല ....

കൈകളിൽ നഖമുള്ള കൂർത്ത പല്ലുള്ള നീലിച്ച യക്ഷി... 

നീലിച്ച രക്തയക്ഷി.... 


Rate this content
Log in

Similar malayalam poem from Crime